Connect with us

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ നില്‍ക്കുന്നവരോട് കറുത്ത മാസ്‌ക് ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

Published

|

Last Updated

കോട്ടയം | സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ക്കിടയില്‍ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി കോട്ടയത്ത് പരിപാടിക്ക് എത്തിയത്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ നില്‍ക്കുന്നവരോട് കറുത്ത മാസ്‌ക് ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. പരിപാടി നടക്കുന്ന ഹാളിന് മുന്നിലും കനത്ത പോലീസ് കാവലാണ്.