Connect with us

Kerala

അമിത് ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങി മുഖ്യമന്ത്രി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും കാണും

കേരളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. കേരളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

ഇന്നലെ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുമെന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂണ്‍ ആദ്യവാരത്തിലാണ് ധവളപത്രം പുറത്തിറക്കുക.

പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ പദ്ധതികള്‍ക്ക് പ്രത്യേകമായി പണം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കിട്ടേണ്ട പണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest