Connect with us

National

കര്‍ണാടകയില്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചു; യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന  വീഡിയോ പോസ്റ്റ് ചെയ്തതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച യുവാവ് അറസ്റ്റില്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന  വീഡിയോ പോസ്റ്റ് ചെയ്തതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര കന്നഡ ജില്ലക്കാരനായ അനില്‍ കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ സൂറത്ത്കലില്‍ ക്യാബ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.

നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സുഹാസ് അല്‍വ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളുരു പോലീസാണ് അനില്‍ കുമാറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. ഐ.പി.സി 153 എ, 505 (1) (സി), 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

സര്‍ക്കാറിന്റെ വിവധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ വന്നതില്‍ പ്രകോപിതനായാണ് അനില്‍ കുമാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിച്ചുകൊണ്ട്  വീഡിയോ പുറത്തിറക്കിയതെന്ന് പോലീസ് വ്യക്തമാക്കി. കന്നടയിലും തുളുവിലുമാണ് വീഡിയോ പുറത്തിറക്കിയത്.