Connect with us

National

സിവില്‍ സര്‍വീസ് പരീക്ഷ: ആദിത്യ ശ്രീവാസ്തവക്ക് ഒന്നാം റാങ്ക്

യഥാക്രമം അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡ്ഢി എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. മലയാളി വിദ്യാര്‍ഥിക്കാണ് നാലാം റാങ്ക്. എറണാകുളം സ്വദേശി സിദ്ധാര്‍ഥ് റാം കുമാറാണ് റാങ്ക് നേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | സിവില്‍ സര്‍വീസ് പരീക്ഷ-2023ല്‍ ആദിത്യ ശ്രീവാസ്തവക്ക് ഒന്നാം റാങ്ക്. ലക്‌നൗ സ്വദേശിയാണ് ആദിത്യ. യഥാക്രമം അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡ്ഢി എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. മലയാളി വിദ്യാര്‍ഥിക്കാണ് നാലാം റാങ്ക്. എറണാകുളം സ്വദേശി സിദ്ധാര്‍ഥ് റാം കുമാറാണ് റാങ്ക് നേടിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് സിദ്ധാര്‍ഥ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്ക് നേടിയ സിദ്ധാര്‍ഥ്, എഴുതിയ മൂന്ന് തവണയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചിന്മയ കോളജിലെ റിട്ട. പ്രിന്‍സിപ്പിലാണ് സിദ്ധാര്‍ഥിന്റെ പിതാവ് രാംകുമാര്‍. സഹോദരന്‍: ആദര്‍ശ് കുമാര്‍ (ഹൈക്കോടതി വക്കീല്‍).

വിഷ്ണു ശശികുമാര്‍ (31-ാം റാങ്ക്), അര്‍ച്ചന പി പി (40), രമ്യ ആര്‍ (45), ബിന്‍ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷന്‍ (169), മഞ്ജുഷ ബി ജോര്‍ജ് 195), അനുഷ പിള്ള (202), നെവിന്‍ കുരുവിള തോമസ് (225), മഞ്ഞിമ പി (235) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടു.

1,016 പേരുടെ പട്ടികയില്‍ 80 പേരെ ഐ എ എസിനും 37 പേരെ ഐ എഫ് എസിനും 200 പേരെ ഐ പി എസിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.