Connect with us

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് പള്ളിയില്‍ പ്രചാരണം നടത്താനുള്ള മുസ്്‌ലിം ലീഗിന്റെ പ്രഖ്യാപനത്തിനു ഇ കെ വിഭാഗം സമസ്തയുടെ തിരിച്ചടി.
പള്ളികളുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഇടമായി പള്ളികള്‍ മാറാന്‍ പാടില്ലെന്നും ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയതോടെ ആരാധനാലയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാനുള്ള മുസ്്‌ലിം ലീഗിന്റെ നീക്കം പൊളിഞ്ഞു. കോഴിക്കോട്ട് മുതവല്ലിമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തങ്ങള്‍ ലീഗിന് കനത്ത താക്കീതു നല്‍കിയത്.

രാഷ്ട്രീയ പ്രചാരണവും പ്രതിഷേധവും പോലുള്ള സംഗതികള്‍ പള്ളിയില്‍ നടക്കുന്നത്് അപകടം ചെയ്യുന്നതാണ്. പള്ളി വളരെ ആദരിക്കപ്പെടേണ്ട സ്ഥലമാണ്. മതത്തിന്റെ അടയാളമാണ് പള്ളി. പള്ളിയെ മലീമസമാക്കുന്ന, പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും പള്ളിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതുവരെ ഒരു പ്രതിഷേധം ആലോചിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ ആവില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

വീഡിയോ കാണാം

Latest