Connect with us

karnataka rape case

പീഡനക്കേസില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുക മഠാധിപതി അറസ്റ്റില്‍

രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍

Published

|

Last Updated

 

ബെംഗളൂരു | മഠത്തിലെ താമസക്കാരികളായിരുന്ന രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുക മഠാധിപതി അറസ്റ്റില്‍. ശിവമൂര്‍ത്തി മുരുക ശരണരുവയെയാണ് മൈസുരു പോലീസ് പോക്‌സോ ്പ്രകാരം അറസ്റ്റ് ചെയ്തത്.
മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ ജി ഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ മഠത്തില്‍ നേരിട്ട പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് (സി ഡബ്ല്യു സി) മുമ്പാകെ ഹാജരായി മൊഴി നല്‍കി. ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് മുരുക ശരണരുവ പീഡിപ്പിച്ചതെന്നാണ് കുട്ടികളുടെ മൊഴി.

എന്നാല്‍ തനിക്കെതിരായ വലിയ ഗൂഢാലോചനയാണെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നുമായിരുന്നു മഠാധിപതി പ്രതികരിച്ചത്.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.