Connect with us

Kerala

കോതി സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു; സമരസമതിക്കെതിരെ പോലീസ് കേസെടുത്തു

സംഭവത്തില്‍ കേസെടുക്കാന്‍ ബാലാവകാശ് കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട്  | കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെയുള്ള സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ സമരസമതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കേസെടുക്കാന്‍ ബാലാവകാശ് കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസ്.

അതേസമയം, സമരസമിതി ഇന്ന് പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുയാണ്. കോര്‍പറേഷനിലെ 57, 58, 59 ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്.
വ്യാഴാഴ്ച 42 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുദ്രാവാക്യം വിളികളോടെ റോഡില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയിരുന്നു.സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു.

 

---- facebook comment plugin here -----

Latest