Connect with us

student police cadet

ദുരന്ത നിവാരണ പരിശീലനവുമായി കുട്ടി പോലീസ്

തീപ്പിടുത്തങ്ങള്‍, ജലാശയ അപകടങ്ങള്‍, രക്ഷാ പ്രവര്‍ത്തന രീതികള്‍, അഗ്‌നിരക്ഷാ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ഡെമോന്‍സ്ട്രേഷന്‍ നടത്തിയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്

Published

|

Last Updated

മലപ്പുറം | ‘ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി’ ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ ചൈല്‍ഡ്‌ലൈനും, ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസും സംയുക്തമായി ദുരന്തനിവാരണ ബോധവല്‍കരണത്തിന്റെ ഭാഗമായി ‘സുരക്ഷ’ എന്ന പേരില്‍ മഅദിന്‍ പബ്ലിക് സ്‌കൂള്‍ എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

പരിപാടി മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ നിസാമുദ്ധീന്‍, വി സുധീഷ്, മുഹമ്മദ് ഷാഫി എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പരിശീലനങ്ങള്‍ നല്‍കി. തീപ്പിടുത്തങ്ങള്‍, ജലാശയ അപകടങ്ങള്‍, രക്ഷാ പ്രവര്‍ത്തന രീതികള്‍, അഗ്‌നിരക്ഷാ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ഡെമോന്‍സ്ട്രേഷന്‍ നടത്തിയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ മുഹ്‌സിന്‍ പരി, മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈദലവി കോയ കൊണ്ടോട്ടി, സി പി ഒമാരായ നിയാസ് റഹ്മാന്‍, ഷേര്‍ഷാ എന്നിവര്‍ പങ്കെടുത്തു.

Latest