Connect with us

Untitled

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ച കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്

Published

|

Last Updated

മലപ്പുറം | ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ച കുടുംബത്തിലെ കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും നല്ല ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്‌ന കുഴഞ്ഞവീണ് മരിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ലസ്നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

 

 

---- facebook comment plugin here -----

Latest