Connect with us

Kerala

എം എം മണിയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

മാധ്യമങ്ങള്‍ പറയുന്നത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്ന് പി ബി അംഗം എ വിജയരാഘവന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  എം എം മണിയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി എ കെ ജി ഭവനില്‍നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ നിരവധി തവണ ചോദിച്ചുവെങ്കിലും മറുപടി പറയാതെ മൗനം പാലിക്കുകയായിരുന്നു മുഖ്യമന്ത്രി . മാധ്യമങ്ങള്‍ പറയുന്നത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്ന് പി ബി അംഗം എ വിജയരാഘവന്‍ പറഞ്ഞു.

കെ കെ രമ്‌ക്കെതിരായ എം എ മണിയുടെ പരാമര്‍ശത്തോട് വിയോജിച്ച സിപിഐ നേതാവ് ആനി രാജയെ എം എം മണി അവഹേളിച്ചിരുന്നു. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നതെന്നായിരുന്നു എം എം മണി മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഎം അലോചിക്കണമെന്ന് ആനി രാജ തിരിച്ചടിച്ചു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

അതേസമയം കെ കെ രമയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഇന്ന് എം എം മണി പറഞ്ഞത്.. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.

 

Latest