Connect with us

Kerala

മുഖ്യമന്ത്രി സ്ഥാനം; പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസിച്ച് കെ മുരളീധരന്‍

പാര്‍ട്ടിയില്‍ നേതാക്കളുടെ പൂരം വെടിക്കെട്ട്. ഒരാഴ്ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി സ്ഥാനത്തിനായി പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസിച്ച് കെ മുരളീധരന്‍. ഒരാഴ്ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാല്‍ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും പി ആര്‍ വര്‍ക്കുകള്‍ പരിധിവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോര് കനക്കുന്നതിനിടെ പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ വര്‍ക്കുകളുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ഡി സി സി ജനറല്‍ സെക്രട്ടറി പ്രജിന്‍ ബാബുവിന്റെ പേരിലാണ് പരസ്യം നല്‍കിയത്. ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രയും സംഭാവനകളും വിവരിക്കുന്നതായിരുന്നു പരസ്യം. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകന്‍ വീഡിയോയും രംഗത്തെത്തിയിരുന്നു.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയില്‍ പുരോഗമിക്കുകയാണ്.

 

Latest