Connect with us

Kerala

പുതുപ്പള്ളി മണ്ഡലത്തിലെ സ്‌ട്രോങ് റൂമില്‍ സുരക്ഷാ വീഴ്ച; ആരോപണവുമായി ചാണ്ടി ഉമ്മന്‍

രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളില്‍ നടത്തുന്നതില്‍ പരാതി നല്‍കിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി|പുതുപ്പള്ളി മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി എംഎല്‍എ ചാണ്ടി ഉമ്മന്‍. സ്‌ട്രോങ്ങ് റൂമുകള്‍ക്കടുത്ത് സിസിടിവികളുടെ കുറവുണ്ട്. രണ്ട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ഒറ്റ ഹാളില്‍ നടത്തുന്നതില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളില്‍ പരാതി നല്‍കിയപ്പോള്‍ പരിഹാരമായി. വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഇത് സ്ഥാനാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കോട്ടയം താലൂക്കില്‍പെട്ട പുതുപ്പള്ളിയുടെ വോട്ടിംഗ് മെഷീനുകള്‍ ചങ്ങനാശേരി മണ്ഡലത്തിലാണ് വെച്ചിരിക്കുന്നത്. നിയമപ്രകാരം ഇത് അറിയിക്കേണ്ടതുണ്ട്. അങ്ങോട്ട് കൊണ്ടുപോകാന്‍ ആരാണ് തീരുമാനം എടുത്തതെന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest