Connect with us

Kerala

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

ചൊവ്വാഴ്ച ഉച്ചക്ക് മസ്‌കത്ത് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണറെ ക്ഷണിക്കാത്തത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ചൊവ്വാഴ്ച ഉച്ചക്ക് മസ്‌കത്ത് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണറെ ക്ഷണിക്കാത്തത്. രാജ്ഭവനില്‍ നടത്തിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. എന്നാല്‍, ക്ഷണം സര്‍ക്കാര്‍ നിരസിച്ചിരുന്നു.

ഗവര്‍ണര്‍ നിരന്തരം സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

---- facebook comment plugin here -----

Latest