Connect with us

IPL AUCTION

ആ താരത്തിന് വേണ്ടി ഒരുകൈ നോക്കാന്‍ തയ്യാറെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം മാനേജ്‌മെന്റ്

Published

|

Last Updated

ചെന്നൈ | ഐ പി എല്‍ 2022 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ചൊവ്വാഴ്ച വിവിധ ടീമുകള്‍ പുറത്ത് വിട്ടിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുറമേ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മൊഈന്‍ അലി എന്നിവരെയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത്. രണ്ട് വിദേശ താരങ്ങള്‍ വരെ ഉള്‍പ്പെടെ നാല് താരങ്ങളെ ആയിരുന്നു ഓരോ ടീമുകള്‍ക്കും പരമാവധി നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നത്. അങ്ങനെയിരിക്കെ ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡൂ പ്ലെസിയെ ടീമില്‍ ഉള്‍പ്പെടുത്താത് ആരാധകരില്‍ ആശങ്കയും ആശ്ചര്യവും ഉണ്ടാക്കിയിരുന്നു. എന്നാല്‍, ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം മാനേജ്‌മെന്റ്.

കഴിഞ്ഞ സീസണില്‍ ചെന്നൈ കീരിടം നേടുന്നതില്‍ ഡു പ്ലെസിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു. ടീമിന്റെ രണ്ടാമത്തെ കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു ഫാഫ്. ടീമിന്റെ ഓപ്പണിംഗിന്റെ നെടുംതൂണ്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാന്നിധ്യം. മൊഈന്‍ അലിക്ക് പകരം ഡു പ്ലെസിയെയായിരുന്നു ടീം നിലനിര്‍ത്തേണ്ടിയിരുന്നത് എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. വലംകൈയ്യന്‍ ഓഫ് സ്പിന്നറാണ് മൊഈന്‍ അലി. ഇദ്ദേഹത്തിന്റെ ഓള്‍ റൗണ്ട് മികവും ടീമിന്റെ ഹോം ഗ്രൗണ്ട് ആയ ചെപ്പോക്ക് സ്പിന്‍ ബോളര്‍മാരുടെ പറുദീസ ആണെന്നതും കണക്കിലെടുത്താവണം മൊഈന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് കരുതപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് ടീമിന്റെ സി ഇ ഓ കാശി വിശ്വനാഥന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ട് നിര്‍ണ്ണായക സീസണുകളില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചത് ഡു പ്ലെസിയാണ്. അദ്ദേഹത്തെ ടീമില്‍ തിരച്ചെത്തിക്കാന്‍ ശ്രമിക്കുക എന്നത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ഇതൊന്നും പൂര്‍ണ്ണമായും തങ്ങളുടെ കയ്യിലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീമില്‍ മുമ്പ് ഉണ്ടായിരുന്നവര്‍ അടുത്ത സീസണില്‍ എവിടെയായിരുന്നാലും അവര്‍ക്ക് നല്ലത് ആശംസിക്കുന്നുവെന്നും അടുത്ത സീസണ്‍ തങ്ങളെ സംബന്ധിച്ച് മികച്ചതാവട്ടെ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പ്രത്യാശപ്രകടപ്പിച്ചു.

---- facebook comment plugin here -----

Latest