Connect with us

Kerala

ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ദീര്‍ഘിപ്പിച്ചു

ജാമ്യത്തിന്റെ സമയപരിധി കോടതി ഒഴിവാക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ദീര്‍ഘിപ്പിച്ചു. ജാമ്യത്തിന്റെ സമയപരിധി കോടതി ഒഴിവാക്കുകയായിരുന്നു. സമയപരിധി നിശ്ചയിച്ചതിനെതിരെ സിബി മാത്യൂസ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. നേരത്തെ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബിഐ കോടതി സി ബി മാത്യൂസിന് അനുവദിച്ചത്.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. കേസില്‍ നാലാം പ്രതിയാണ് മുന്‍ ഡിജിപിയായിരുന്ന സിബി മാത്യൂസ്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്.

അതേ സമയം ചില ശാസ്ത്രജ്ഞന്‍മാര്‍ക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പകയാണ് കേസിന് ആധാരമെന്നാണ് സിബി മാത്യൂസിന്റെ നിലപാട്. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു.

 

Latest