Kerala
മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം: ഡബ്ല്യു സി സി
'ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം.'
കൊച്ചി | മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വ്യുമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു സി സി). ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും എഫ് ബി പോസ്റ്റില്‍ സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു സി സി പറഞ്ഞു.
ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിക്കുകയും തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു.
തൊഴിലിടത്തിലെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമാ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡ ബ്ല്യു സി സി വ്യക്തമാക്കി.







