Connect with us

rain alert

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം ‌ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴയും മറ്റിടങ്ങളില്‍ വ്യാപക മഴയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാത്തിന്റെ പുതിയ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകളിലെ മലയോര മേഖലയിലുള്ളവര്‍ അതികൃതരുടെ നിര്‍ദേശത്തിന് അനുസരിച്ച് മാറിത്താമസിക്കണം.

ഇന്നലെ രാത്രി മുതലുണ്ടായ അപ്രതീക്ഷിത മഴയില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പത്തനംതിട്ട തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പത്തനംതിട്ട കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.