Connect with us

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നാലാം തവണയാണ് നായിഡു മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇന്ന് രാവിലെ 11.27ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐ ടി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ എസ് അബ്ദുല്‍ നസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ പി നദ്ദ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേല്‍, ചിരാഗ് പാസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

Latest