Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ മഞ്ഞ ജാഗ്രത.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.

ഇടിയോടു കൂടിയ മഴക്കാണ് സാധ്യ പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

മത്സ്യബന്ധനം വിലക്കിയിട്ടില്ല. എന്നാല്‍, കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.