Connect with us

uefa champions league

ചാമ്പ്യന്‍സ് ലീഗ്: ഏഴഴകോടെ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍; അഞ്ചെണ്ണം ഹാളന്‍ഡ് വക

ഇരുപാദങ്ങളിലുമായി 8-1 എന്ന സ്‌കോറുമായി സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Published

|

Last Updated

മാഞ്ചസ്റ്റര്‍ | ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആര്‍ ബി ലീപ്‌സിഗിനെ തകര്‍ത്തുതരിപ്പണമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഏകപക്ഷീയമായ ഏഴ് ഗോളുകളാണ് ലീപ്‌സിഗിന്റെ വലയില്‍ സിറ്റി വിക്ഷേപിച്ചത്. എര്‍ലിംഗ് ഹാളന്‍ഡ് അഞ്ച് ഗോളുകളടിച്ചു.

ഇതോടെ ഇരുപാദങ്ങളിലുമായി 8-1 എന്ന സ്‌കോറുമായി സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് സിറ്റി ഈ നേട്ടം കൈവരിക്കുന്നത്. ഇല്‍കെ ഗുന്ദോഗാന്‍, കെവിന്‍ ഡി ബ്യൂയ്ന്‍ എന്നിവരും ഗോളുകള്‍ നേടി.

ലയണല്‍ മെസ്സിക്കും ലൂയിസ് അഡ്രിയാനോക്കും ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടുന്നയാളാണ് ഹാളന്‍ഡ്. അതിനിടെ ഇന്റര്‍ മിലാനും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എഫ് സി പോര്‍ട്ടോക്കെതിരെ ഇരു പാദങ്ങളിലുമായി ഏകപക്ഷീയമായ ഒരു ഗോള്‍ നേടിയാണ് ഇന്റര്‍നാഷനല്‍ അവസാന എട്ടിലെത്തിയത്.

---- facebook comment plugin here -----

Latest