Connect with us

Kerala

ഗുരുവായൂരില്‍ ചകിരി മില്ലിന് തീപിടിച്ചു

ചകിരി മില്ല് പൂര്‍ണമായി കത്തിനശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ഗുരുവായൂര്‍| ഗുരുവായൂരില്‍ ചകിരി മില്ലിന് തീപിടിച്ചു. വളയംതോട് കുരഞ്ഞിയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ചകിരി മില്ല് പൂര്‍ണമായി കത്തിനശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

ഗുരുവായൂര്‍, കുന്നംകുളം, തൃശൂര്‍ ഫയര്‍ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

 

 

Latest