Connect with us

National

തേജസ്വി യാദവിനെയും സഹോദരിയെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭൂമിക്ക് പകരം ജോലി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി നേരത്തെ അയച്ച സമന്‍സുകളില്‍ തേജസ്വി ഹാജരായിരുന്നില്ല. ലാലുപ്രസാദ് യാദവിന്റെ മകളും ആര്‍ജെഡി എംപിയുമായ മിസ ഭാരതിയെ സമാനകേസില്‍ ഇഡിയും ചോദ്യം ചെയ്യും.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്കൊപ്പം നില്‍ക്കേണ്ടിയിരുന്നതിനാലാണ് നേരത്തെ തേജസ്വി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് വിവരം.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്ന കാലത്ത്, റെയില്‍വെയില്‍ ജോലി നല്‍കുന്നതിന് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്നാണ് സിബിഐ കേസ്. ഇതിലെ കള്ളപ്പണം വെളുപ്പിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇ ഡി അന്വേഷണം.

 

 

 

 

---- facebook comment plugin here -----

Latest