Connect with us

Russia announces ceasefire

സുമിയടക്കം നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍; പ്രതീക്ഷയോടെ ഇന്ത്യക്കാര്‍

ഹംഗറിയും പോളണ്ടും കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എംബസി

Published

|

Last Updated

കീവ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ കുടുങ്ങിക്കിടക്കുന്ന സുമി ഉള്‍പ്പെടെയുള്ള യുക്രൈന്‍ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.  സുമിയെ കൂടാതെ തലസ്ഥാനമായ കീവ്, ഖാര്‍കീവ്, മരിയൊപോള്‍ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. റഷ്യന്‍ സമയം രാവിലെ പത്തിനാണ് (ഇന്ത്യന്‍ സമയം 12.30ന്) വെടിനിര്‍ത്തല്‍ നിലവില്‍ വരുക. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് റഷ്യയുടെ തീരുമാനം.

ഇത് മൂന്നാം തവണയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്ന് റഷ്യ അറിയിച്ചു. വെടിനിര്‍ത്തല്‍ ഭാഗീകമാണ്‌ . കഴിഞ്ഞ രണ്ട് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും യുക്രൈന്‍ ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ റഷ്യ ആക്രമണം നടത്തില്ല. എന്നാല്‍ യുക്രൈന്‍ ഇത് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും റഷ്യ അറിയിച്ചു.

ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുമിയില്‍ രക്ഷിക്കാനാകുമെന്നും ഇതിനായി ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചിരുന്നു. നാല് ബസുകള്‍ വിദ്യാര്‍ഥികളെ പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ഒരു ആറ് മണിക്കൂര്‍ ലഭിച്ചാല്‍ ഹംഗറി അതിര്‍ത്തി വഴിയും സുമിയില്‍ നിന്നുള്ളവരെ രക്ഷിക്കാനാകുമെന്നും എംബസി കണക്ക് കൂട്ടുന്നു.

അതിനിടെ യുദ്ധത്തിന്റെ പത്രണ്ടാം ദിനമായ ഇന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിന് സഹകരണം ആവശ്യപ്പെട്ടാണ് മോദി സെലന്‍സ്‌കിയെ വിളിക്കുന്നത്. കൂടുതല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുവരുടേയും ഫോണ്‍ സംഭാഷണത്തിന് ഏറെ പ്രസക്തിയുണ്ട്. നേരത്തെ റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

 

 

Latest