National
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്; 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കും
സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമുണ്ടാകുമെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു.

ന്യൂഡല്‍ഹി|സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്. പരീക്ഷാഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുക. ഫലം വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമുണ്ടാകുമെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സിബിഎസ്ഇ വിശദീകരണം. വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാം.
---- facebook comment plugin here -----