Connect with us

Kerala

ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനില്‍ മരിച്ച സംഭവം: അന്വേഷണം സി ബി ഐക്ക്

സി ബി ഐ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണച്ചുമതല

Published

|

Last Updated

കൊച്ചി | കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസ് സി ബി ഐക്ക് വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി ബി ഐ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണച്ചുമതല. ഗോകുലിന്റെ കുടുംബത്തിന്റെ ഹരജി പരിഗണിച്ചാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കല്‍പ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ഗോകുലിന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ഗോകുലിനെ കസ്റ്റഡിയില്‍ എടുത്ത തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. കോഴിക്കോട് വെച്ച് ഗോകുലിന് ഒപ്പം പെണ്‍കുട്ടിയെയും കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ഗോകുലിനോട് രാത്രി മുഴുവന്‍ സ്റ്റേഷനില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

Latest