National
സിബിഐ അറസ്റ്റ്; ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആയിരുന്നു സിബിഐയുടെ അറസ്റ്റ്
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബഞ്ചാണ് കെജ് രിവാളിന്റെ ഹരജി പരിഗണിക്കുക. സിബിഐ തന്നെ തുടര്‍ച്ചയായി ഉപദ്രവിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.
മദ്യനയ അഴിമതിക്കേസില്‍ ജൂണ്‍ 25 നാണ് അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആയിരുന്നു സിബിഐയുടെ അറസ്റ്റ്. തിഹാര്‍ ജയിലിലെത്തിയാണ് കെജറിവാളിനെ അറസ്റ്റ് ചെയ്തത്. കെജരിവാളിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിബിഐ അറസ്റ്റെന്ന് എഎപി പ്രതികരിച്ചു.







