Connect with us

Ongoing News

കാസ്പര്‍ റൂഡിനെ നിലംപരിശാക്കി; ഫ്രഞ്ച് ഓപണ്‍ കിരീടം നദാലിന്

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 6-3, 6-3, 6-0.

Published

|

Last Updated

പാരീസ് | നോര്‍വേയുടെ കാസ്്പര്‍ റൂഡിനെ കീഴടക്കി ഇതിഹാസ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. പ്രായം 36ല്‍ എത്തിയെങ്കിലും കളിമികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഗോളണ്ട് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 6-3, 6-3, 6-0.

സ്പാനിഷ് താരത്തിന്റെ 14ാം ഫ്രഞ്ച് ഓപണ്‍ കിരീടവും 22ാം ഗ്രാന്‍സ്ലാം കിരീടവുമാണിത്. ഇതോടെ, ഗ്രാന്‍സ്ലാമുകളുടെ കാര്യത്തില്‍ റോജര്‍ ഫെഡററിനും നൊവോക് ജോക്കോവിച്ചിനും രണ്ടടി മുന്നിലെത്താനും നദാലിന് കഴിഞ്ഞു. ഇരുവര്‍ക്കും 20 കിരീടങ്ങള്‍ മാത്രമാണുള്ളത്. ഫ്രഞ്ച് ഓപണ്‍ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടവും 36കാരനായ നദാല്‍ സ്വന്തമാക്കി.

ആദ്യ ഗ്ലാന്‍സ്ലാം കിരീടം തേടിയിറങ്ങിയ റൂഡിന് തന്റെ റോള്‍ മോഡലായ നദാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവോക് ജോക്കോവിചിനെ വീഴ്ത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. സെമിയില്‍ ജര്‍മനിയുടെ മൂന്നാം സ്വീഡ് അലക്‌സാണ്ടര്‍ സ്വരേവ് പരുക്കേറ്റ് പിന്മാറിയതോടെ ഫൈനല്‍ ബര്‍ത്തും ലഭിച്ചു.