Kerala
പാലക്കാട് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും പണവും മദ്യക്കുപ്പികളും മോഷണം പോയി
മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്
		
      																					
              
              
            പാലക്കാട് | ചെര്‍പ്പുളശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണം . 40ലധികം മദ്യകുപ്പികളും 20,000 രൂപയുമാണ് കവര്‍ന്നത്. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്.
മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്.ചെര്‍പ്പുളശ്ശേരിയിലെ ബെവ്‌കോയില്‍ 10 വര്‍ഷം മുന്‍പും മോഷണം നടന്നിരുന്നു. ആ സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
