Connect with us

Kerala

മാസപ്പടി കേസ്: ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് കര്‍ത്ത

ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് സി എം ആര്‍ എല്‍ ജീവനക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ മാസപ്പടി കേസിലെ ഇ ഡി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ എം ഡി. സി എന്‍ ശശിധരന്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇ ഡി സമന്‍സിനെതിരെയാണ് കര്‍ത്ത കോടതിയില്‍ ഹരജി നല്‍കിയത്.

കേസില്‍ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്തക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് സി എം ആര്‍ എല്‍ ജീവനക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ മെയില്‍ ഐ ഡി, പാസ് വേര്‍ഡ് എന്നിവയും രഹസ്യ സ്വഭാവമുള്ള രേഖകളും നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും വനിതാ ജീവനക്കാരിയെ 24 മണിക്കൂര്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചുവെന്നും ഹരജിയില്‍ പറയുന്നു. കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് ഇ ഡി ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറിയെന്നാണ് ആരോപണം.

 

Latest