Connect with us

Kerala

ഓയൂരില്‍ പണത്തിനായി ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമക്ക് ഉപാധികളോടെ ജാമ്യം

ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണം എന്ന് പെണ്‍കുട്ടി ജാമ്യ ഹരജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു

Published

|

Last Updated

കൊല്ലം |  ഓയൂരില്‍ മോചനദ്രവ്യത്തിനായി ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമ(22)ക്ക് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണം എന്ന് പെണ്‍കുട്ടി ജാമ്യ ഹരജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. കേസില്‍ അനുപമയുടെ പിതാവ് പത്മകുമാറാണ് ഒന്നാം പ്രതി. മാതാവ് ഭാര്യ എം ആര്‍ അനിതാകുമാരിയാണ് രണ്ടാം പ്രതി. തട്ടിക്കൊണ്ടുപോയ കുട്ടിയെ ഒളിപ്പിക്കുന്നതിനടക്കം അനുപമ പങ്കുവഹിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

 

കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം . തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ ഡിസംബര്‍ ഒന്നിനാണ് പിടികൂടിയത്. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്

 

---- facebook comment plugin here -----

Latest