Connect with us

Kerala

കാര്‍ യാത്രികരായ കുടുംബത്തെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കല്‍ പുത്തന്‍വീട്ടില്‍ എം കെ മഞ്ജേഷ് (35) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | കാര്‍ യാത്രികരായ കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കല്‍ പുത്തന്‍വീട്ടില്‍ എം കെ മഞ്ജേഷ് (35) ആണ് അറസ്റ്റിലായത്. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്നു ഇയാള്‍. മഞ്‌ജേഷ് ഹെക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂലൈ നാലിന് കുറ്റൂര്‍ കാഞ്ഞിരത്താംമോടിയിലായിരുന്നു സംഭവം. കേസിലെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി മഞ്‌ജേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാല് പ്രതികളുള്ള കേസില്‍ ഇതോടെ മൂന്നുപേര്‍ അറസ്റ്റിലായി. ഒളിവിലുള്ള ഒരു പ്രതിയ്ക്കായി എസ് ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.

 

Latest