ACTRESS ATTACK CASE
നടിയെ ആക്രമിച്ച കേസ്; മാധ്യമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡി ജി പിയോട് ഹൈക്കോടതി
ദിലീപിന്റെ ഹരജി രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ രഹസ്യ വിചാരണയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം. ദിലീപിന്റെ ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രഹസ്യ വിചാരണ എന്ന സെഷന്‍സ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം, ദിലീപിന്റെ ഹരജി രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.







