Connect with us

accident death

ദുബൈയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു.

Published

|

Last Updated

ദുബൈ |  ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്വീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർശാദ് (54) എന്നിവരാണ് മരിച്ചത്. ഇന്ന്  ഉച്ചയോടെയാണ് അപകടം.

ഇവർ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

പരേതരായ ഉമർകുട്ടി, റബിയ എന്നിവരുടെ മകനാണ് അർശദ്  ജോലിയിൽ നിന്ന് പിരിഞ്ഞ് അടുത്ത ദിവസം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്. ത്വൽഹതാണ് ഭാര്യ. മകൻ: മുഹമ്മദ് അസറിന്. സഹോദരങ്ങൾ: റുഖിയ, റസിയ, റഫിയ. പരേതരായ അബ്ദുല്ലക്കുട്ടി, സൈനബ എന്നിവരുടെ മകനായ ലത്വീഫിന്റെ ഭാര്യ ആഇശയാണ്. മക്കൾ:  അനസ്, അനീസ്, അൻസില.