Connect with us

punjab election 2022

ക്യാപ്റ്റന്റെ പുതിയ ഇന്നിംഗ്‌സ്; ബി ജെ പി സഖ്യത്തിന് കൈകൊടുത്ത് അമരീന്ദര്‍

മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനമായിട്ടില്ല

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചു. ക്യപ്റ്റന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സീറ്റ് പങ്കിടും. ബി ജെ പിയുടെ സംസ്ഥാന സംഘടനാ ചുമതലയുള്ള കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശഖാവത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അമരീന്ദര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എന്നാല്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനം ആയിട്ടില്ല. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത പരിഗണിച്ചായിരിക്കും സീറ്റ് പങ്കുവെപ്പ് എന്ന് അമരീന്ദര്‍ അറിയിച്ചു. ഒക്ടോബറില്‍ പുതിയ പി സി സി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവുമായുള്ള അധികാര വടംവലിയെത്തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. കര്‍ഷക സമരത്തില്‍ അവര്‍ക്കനുകൂലമായ നിലപാട് എടുത്താല്‍ സഖ്യം സാധ്യമാണ് എന്ന് അന്നേ അമരീന്ദര്‍ നിലപാട് എടുത്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതോടെ തന്നെ സഖ്യത്തിന്റെ സാധ്യത തുറന്ന് വന്നിരുന്നു.