തോക്കു ചൂണ്ടിയും കത്തി കാണിച്ചും കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും പേടിപ്പിച്ച് നിര്‍ത്തി കുട്ടികളെ പിടിച്ചു കൊണ്ടുവരും. പോലീസും പട്ടാളവുമാണിത് ചെയ്യുക. പഠിപ്പിച്ച് പരിഷ്‌കൃതരാക്കാനുളള ചെലവ് സര്‍ക്കാര്‍ നല്‍കും. മര്യാദ പഠിപ്പിക്കാനുള്ള ഇത്തരവാദിത്വം ചര്‍ച്ചിനാണ്. സ്വന്തം ഭാഷ സംസാരിക്കാന്‍ അവരെ അനുവദിക്കില്ല. സ്വന്തം ഭക്ഷണം നല്‍കില്ല. ഗോത്രാചാരങ്ങള്‍ അനുവദിക്കില്ല. എല്ലാ അര്‍ഥത്തിലും പരിവര്‍ത്തിപ്പിച്ച് അവരെ ഊരുകളിലേക്ക് അയക്കും, മുതിര്‍ന്നവരെ സ്വന്തം വിശ്വാസങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റാന്‍.കൗമാരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ഒളിച്ചോടി ഗ്രാമത്തിലെത്തി. അവരെ രായ്ക്കുരാമാനം വളഞ്ഞിട്ട് പിടിച്ച് തിരിച്ചെത്തിച്ചു. സഹികെട്ട് ചിലര്‍ അക്രമാസക്തരായി. സ്‌കൂളില്‍ വലിയ സംഘര്‍ഷം അരങ്ങേറി. അരുംകൊലകളും. ഈ സംവിധാനത്തെ സ്‌കൂള്‍ എന്ന് വിളിക്കുന്നത് ചരിത്രവിരുദ്ധമാണ്. അവ ജയിലുകളായിരുന്നുവെന്ന് സിന്‍ഡി ബ്ലാക്‌സ്റ്റോക്ക് പറയുന്നു. മോണ്‍ട്രിയാല്‍ മക്ഗില്‍സര്‍വകലാശാലാ പ്രൊഫസറും ഗോത്രവര്‍ഗ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഡയറക്ടറുമാണ് അവര്‍.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


