Connect with us

Kerala

അച്ചടക്ക ലംഘനമെന്ന്; എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പിപി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി

നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു

Published

|

Last Updated

മലപ്പുറം |      എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു.

ഹരിത വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു ഷൈജല്‍. ഇതില്‍ പ്രതിഷേധിച്ച് ഷൈജിലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

കല്‍പറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്നും പി പി ഷൈജല്‍ ആരോപിച്ചിരുന്നു.