Connect with us

From the print

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം; ഫാറൂഖ് കോളജിന് കലാകിരീടം

1,203 പോയിന്റ് നേടിയാണ് ഫാറൂഖ് കോളജ് വിജയികളായത്

Published

|

Last Updated

കോട്ടക്കൽ | അഞ്ച് ദിനങ്ങളിൽ കലാവസന്തം വിരിയിച്ച് ഫാറൂഖ് ആർട്‌സ് ആന്‍ഡ് സയൻസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ കോഴിക്കോട് ഫാറൂഖ് കോളജിന് കിരീടം. 1,203 പോയിന്റ് നേടിയാണ് ഫാറൂഖ് കോളജ് വിജയികളായത്. 184 പോയിന്റുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടും 148 പോയിന്റുമായി സെന്റ് ജോസഫ്്സ് കോളജ് ദേവഗിരി മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി പാലക്കാട് ഭാരതീയ വിദ്യാനികേതൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ പി എം യദുവിനെയും കലാതിലകമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ നിരഞ്ജൻ ശ്രീലക്ഷ്മിയെയും തിരഞ്ഞെടുത്തു.
മത്സരം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സമാപിച്ചത്.

ചാമ്പ്യന്മാര്‍ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫി കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ കെ നാസർ സമ്മാനിച്ചു. യൂനിയൻ ചെയർപേഴ്‌സൺ പി കെ ഷിഫാന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ടി അജ്മൽ മുഖ്യാതിഥിയായി.

സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. റശീദ് അഹ്്മദ്, വിദ്യാർഥിക്ഷേമ ഡീൻ ഫസലുര്‍റഹ്്മാൻ, കോളജ് പ്രിൻസിപ്പല്‍ പ്രൊഫ. എം അബ്ദുൽ അസീസ്, യൂനിയൻ ഭാരവാഹികളായ സുഫിയാൻ, നാഫിയ ബിർറ, എ സി ഇർഫാൻ, സ്വഫ്്വാൻ ശമീം, സൽമാൻ കാപ്പിൽ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മുഹമ്മദ് പറമ്പൻ, പി ഉസ്മാൻ കുട്ടി, അലിയാസ് കുഞ്ഞു, തൈക്കാടൻ ഹനീഫ, ടി പി മുജീബ്, ശറഫു പിലാക്കൽ, കെ കെ ബി ആദിൽ, കണ്ണൻ നമ്പ്യാർ, കബീർ മുതുപറമ്പ്, വി എ വഹാബ്, ഗോകുൽ ഗുരുവായൂർ, നിയാസ് കോഡൂർ, കെ യു ഹംസ, അമീൻ റാഷിദ്, ഫർഹാൻ ബിയ്യം, സ്വഫ്്വാൻ പത്തിൽ, എ വി നബീൽ, റഈസ് ആലുങ്ങൽ, ആഇഷ മറിയ, ഷഹാന ശർത്തു, ടി പി ഫിദ, രിള പാണക്കാട് സംസാരിച്ചു.

---- facebook comment plugin here -----

Latest