Connect with us

exam postponed

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചതിനെത്തുടര്‍ന്നാണു തീരുമാനം.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നിപ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് നടപടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചതിനെത്തുടര്‍ന്നാണു തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകള്‍.

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 ആണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ബിരുദപ്രവേശനം – ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അതാത് കോളേജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 20-നകം കോളേജുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് 29-നകം പ്രവേശനം നേടേണ്ടതുമാണ്.

---- facebook comment plugin here -----

Latest