Connect with us

National

ജാര്‍ഖണ്ഡിലെ കേബിള്‍ കാര്‍ അപകടം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ ഹെലികോപ്റ്ററില്‍ നിന്നും വീണ് മരിച്ചു

40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Published

|

Last Updated

ദിയോഘര്‍ | ജാര്‍ഖണ്ഡിലെ ദിയോഘറില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണാണ് ഒരാള്‍ കൂടി മരിച്ചത്. 40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്.

ഇന്ന് വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറയുന്നു. 4 കേബിള്‍ കാറുകളിലായാണ് കുട്ടികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ മണിക്കൂറുകളായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Latest