Connect with us

 സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 2025 മാര്‍ച്ച് 31 വരെ കാലാവദിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി സി ഫൈസിയെ തിരഞ്ഞെടുത്തത്. 

പുതിയ കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം ഡല്‍ഹിയില്‍ ചേരുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ 2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള ഒരു അംഗത്തെയാണ് ഇത്തരത്തില്‍ നിര്‍ദേശിക്കേണ്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ സി മുഹമ്മദ് ഫൈസിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

 

വീഡിയോ കാണാം