Connect with us

Kerala

ബസ്, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധന അടത്തമാസം മുതല്‍ പ്രാബല്യത്തില്‍

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  ബസ്, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധന മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല.

കണ്‍സെഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കെ സ്വിഫ്റ്റ് ബസിന് ചെറിയ അപകടമാണ് ഉണ്ടായത്. മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് രണ്ട് കിലോ മീറ്ററിന് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കിയ. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.

 

 

---- facebook comment plugin here -----

Latest