International
വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ബസ് മറിഞ്ഞു; 40 പേര്‍ മരിച്ചു
എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ആളുകള്‍ തിങ്ങിനിറഞ്ഞ ബസ് നിയന്ത്രണം വിട്ട് ഹൈവേയില്‍ നിന്ന് ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു.
ക്വറ്റ (പാകിസ്താന്‍) | വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ആളുകള്‍ തിങ്ങിനിറഞ്ഞ ബസ് നിയന്ത്രണം വിട്ട് ഹൈവേയില്‍ നിന്ന് ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ബലൂചിസ്താന്‍-ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ അതിര്‍ത്തിക്ക് സമീപം ദാനാ സറിലായിരുന്നു അപകടം.
കേടുവന്ന മറ്റൊരു ബസിലെ യാത്രക്കാരെയും കുത്തിനിറച്ച ഈ ബസ് യാത്ര ചെയ്തതെന്ന് ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ദ് പറഞ്ഞു. മരണപ്പെട്ടവരെ തിരച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്.
ഏകദേശം 70 മുതല്‍ 80 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
Content Highlights:
A tragic bus accident in northwest Pakistan has claimed the lives of at least 40 passengers after the vehicle overturned. Emergency response teams rushed to the scene to carry out critical rescue and recovery operations. Authorities are currently investigating the cause of this fatal highway crash.


