Connect with us

union budget 2022

ബജറ്റ് നനഞ്ഞ പടക്കം; വിമര്‍ശനവുമായി ശശി തരൂര്‍

കടുത്ത വിമര്‍ശനമാണ് അദ്ദേഹം ബജറ്റിനെതിരെ ഉയര്‍ത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ബജറ്റിനെതിരെ ഉയര്‍ത്തിയത്.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍ പറഞ്ഞു. ബജറ്റ് നനഞ്ഞ പടക്കമാണ്. ഇന്നവതരിപ്പിക്കപ്പെട്ട ബജറ്റില്‍ ഒന്നുമില്ല. ബജറ്റില്‍ തൊഴിലുറപ്പിനെക്കുറിച്ചും പ്രതിരോധ മേഖലയെക്കുറിച്ചും സമൂഹം നേരിടുന്ന മറ്റ് പൊതുപ്രശ്‌നങ്ങളെക്കുറിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ലെന്നും തരൂര്‍ വിമര്‍ശിച്ചു.

Latest