Connect with us

National

ബി ജെ പി യുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച ഉണ്ടായേക്കുമെന്ന് ബി എസ് യെഡിയൂരപ്പ

കര്‍ണാടകയിലെ 28 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും

Published

|

Last Updated

ബംഗളൂരു | രണ്ടാംഘട്ട  ബിജെപി സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡല്‍ഹിയിലെത്തുമെന്നും കര്‍ണാടകയിലെ 28 സീറ്റുകളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിന് ശേഷമാവും സ്ഥാനാര്‍ഥി പ്രഖ്യാപനം.

 

Latest