Kerala
വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങള്‍ മരിച്ചു
ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെ ഇരുവരും വളര്‍ത്തുകോഴി കൃഷിയിലേക്ക് മാറുകയായിരുന്നു

കല്‍പ്പറ്റ | വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കുംതടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാനായി സ്ഥാപിച്ച വേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. ഇന്ന് രാവിലെ എട്ടോടെയാണ് വൈദ്യുതാഘാതമേറ്റത്. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം സ്ഥലത്തുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെ ഇരുവരും വളര്‍ത്തുകോഴി കൃഷിയിലേക്ക് മാറുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.