Connect with us

International

പറക്കുന്നതിനിടെ 9,000 അടി താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം

വിമാനം യാത്ര ആരംഭിച്ച് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയത്

Published

|

Last Updated

ലണ്ടന്‍ | പറക്കുന്നതിനിടെ 9,000 അടി താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം. ഹീത്രൂവില്‍ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട ബോയിംഗ് 777-200ഇ ആര്‍ വിമാനമാണ് അയര്‍ലണ്ടിന് മുകളിലൂടെ 37,000 അടി ഉയരത്തില്‍ സഞ്ചരിക്കവേ 9,000 അടി താഴേക്ക് പതിച്ചത്.

യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടതോടെയാണ് സംഭവം. തുടര്‍ന്ന് വിമാനം ഹീത്രൂവിലേക്ക് തന്നെ തിരിച്ചുവിട്ടു.

രാവിലെ 11.50ന് ലണ്ടനിലെ ഹീത്രൂ ടെര്‍മിനല്‍ 5ല്‍ നിന്നാണ് ഷിക്കാഗോയിലെ ഒഹെയര്‍ എയര്‍പോര്‍ട്ടിലേക്ക് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

Content Highlights:
A British Airways flight experienced a sudden drop of 9,000 feet while mid-air. The unexpected altitude loss triggered emergency procedures to protect passengers and crew. Pilots managed to safely stabilize the aircraft before executing a successful emergency landing.

 

Latest