Connect with us

National

അഫ്ഗാനെതിരെ മിന്നും ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

34 പന്തില്‍ 68 റണ്‍സെടുത്ത യശ്വസി ജയ്സ്വാളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്

Published

|

Last Updated

ഭോപ്പാല്‍ |  രണ്ടാം ടി20 യില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.

34 പന്തില്‍ 68 റണ്‍സെടുത്ത യശ്വസി ജയ്സ്വാളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. . വിരാട് കോഹ് ലി 16 പന്തില്‍ 29, ശിവം ഡുബെ 32 പന്തില്‍ 63, റിങ്കു സിങ് ഒമ്പത് എന്നിവര്‍ സ്‌കോര്‍ ചെയ്തു. രോഹിത് ശര്‍മ, ജിതേഷ് ശര്‍മ എന്നിവര്‍ റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നായിബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

 

---- facebook comment plugin here -----

Latest