Connect with us

Kerala

കണ്ണൂരിൽ വിവാഹ ദിനത്തിൽ വധുവിൻ്റെ 30 പവൻ സ്വർണം മോഷണം പോയി

അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം

Published

|

Last Updated

കണ്ണൂർ | കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്ന് വധുവിൻ്റെ 30 പവൻ സ്വർണം കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് വിവാഹം കഴിഞ്ഞ്  ഭർതൃ വീട്ടിലെത്തിയപ്പോൾ മോഷണം പോയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്.

വൈകിട്ട് ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

Latest