Connect with us

Kerala

കൈക്കൂലി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ കൈയോടെ പൊക്കി വിജിലന്‍സ്

ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7,000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്

Published

|

Last Updated

ആലുവ | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. ആലുവ ജോയിന്റ് ആര്‍ ടി ഓഫീസിലെ എം വി ഐ താഹിറുദ്ദീനാണ് പിടിയിലായത്. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7,000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്.

ആലുവ പാലസിന് സമീപം വൈകിട്ട് 5.30ഓടെയാണ് സംഭവം. സ്വകാര്യ വാഹനത്തില്‍ വെച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫീസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു.

വിജിലന്‍സ് ഡിവൈ. എസ് പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

 

---- facebook comment plugin here -----

Latest