Connect with us

Organisation

ഹാദിയ അക്കാദമിയുടെ കീഴിൽ സ്തനാർബുദ ബോധവത്കരണം നടത്തി

കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണ ശീലം മൂലം പ്രവാസി വീട്ടമ്മമാരിൽ സ്തനാർബുദത്തിന് സാധ്യതയുണ്ട്.

Published

|

Last Updated

റിയാദ് | സെൻട്രൽ പ്രൊവിൻസ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ സി എഫ്) കീഴിലുള്ള ഹാദിയ വിമൻസ് അക്കാദമിയുടെ കീഴിൽ ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണം നടത്തി. ലാപ്രോസ്കോപ്പിക് കൺസൽട്ടൻറ് സർജൻ ഡോ.അഫ്ര അബ്ദുർറഹ്മാൻ പ്രവാസി സ്ത്രീകളിലെ സ്തനാർബുദ സാധ്യതകളെ കുറിച്ച്‌ ക്ലാസെടുത്തു.

കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണ ശീലം മൂലം പ്രവാസി വീട്ടമ്മമാരിൽ സ്തനാർബുദത്തിന് സാധ്യതയുണ്ട്. സമയ ക്രമം പാലിക്കാതെയുള്ള ഉറക്കം ഉൾപ്പെടെയുള്ള ജീവിത ശൈലികളും വ്യായാമക്കുറവും സ്തനാർബുദ കാരണങ്ങളാണ്. സ്വയം പരിശോധിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുകയും ആരംഭത്തിൽ തന്നെ ചികിത്സ നൽകിയാൽ ഭയപ്പെടാനില്ലെന്നും ഡോക്ടർ പറഞ്ഞു.

ഹാദിയ വിമൻസ് അക്കാദമിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടന്നു. ഹാദിയ വിമൻസ് അക്കാദമി സൗദി നാഷനൽ റഈസ മുംതാസ് സലീം പാലച്ചിറ ഉദ്ഘടനം നിർവഹിച്ചു. സൈനബ അബ്ദുർറഹ്മാൻ (സെൻട്രൽ പ്രൊവിൻസ് റഈസ) സ്വാഗതവും നുജു മുജീബ് നന്ദിയും പറഞ്ഞു.

Latest